ഭോപ്പാല്‍: പദ്മാവത് സിനിമയ്ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീപിക പദുകോണ്‍ നായികയായ പദ്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധം മധ്യപ്രദേശ് അടക്കം ആറ് സംസ്ഥാനങ്ങളില്‍ അക്രമാസക്തമായിരുന്നു. രജപുത്ര റാണി പദ്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രമാണ് ഇതെന്ന് ആരോപിച്ചായിരുന്നു ഒട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്.
ചിത്രം ചരിത്രത്തെ വളച്ചൊടിച്ചുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി മാറ്റങ്ങള്‍ വരുത്തിയശേഷമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചത്. പദ്മാവതി എന്നാണ് ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് പദ്മാവത് എന്ന് പേരുമാറ്റുകയും ചെയ്തിരുന്നു.
എന്നാലും, സിനിമ റിലീസ് ചെയ്ത 2008 ജനുവരിയില്‍ ആറ് സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. സിനിമ തീയേറ്ററുകളും മാളുകളും ചന്തകളുംവരെ വരെ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. നിരവധി തീവണ്ടികളും തടഞ്ഞിരുന്നു. പലസ്ഥലങ്ങളിലും തീ വെയ്ക്കുകയും ചെയ്തിരുന്നു. ഈ അക്രമ പരമ്പരകളാണ് ഇപ്പോള്‍ തേഞ്ഞ് മാഞ്ഞ് പോകുന്നത്.
Discussion about this post