ഹാസ്യകഥാപാത്രങ്ങളിലൂടെ എത്തി മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടനായി മാറിയ സിനിമാതാരമാണ് സുരാജ് വെഞ്ഞാറന്മൂട്. ഒരു കാലത്ത് ഹാസ്യ നടന്‍ എന്ന പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന സുരാജ് പിന്നീട് ഒരുപിടി നല്ല സീരിയസ് കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്.
ഒടുവില്‍ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് വരെ നേടിയിരിക്കുകയാണ് സുരാജ്. തന്റെ വൈകല്യത്തെ മറച്ചുവെച്ച് അഭിനയിച്ച എന്ന നേട്ടം കൂടി സുരാജിനുണ്ട്. ചെറുപ്പത്തില്‍ സംഭവിച്ച അപകടം. ഈ അപകടം കാരണം സുരാജിന്റെ വലതുകൈക്ക് വൈകല്യം സംഭവിച്ചു.
എന്നാല്‍ സുരാജ് ഇക്കാര്യം അങ്ങനെ തുറന്നുപറഞ്ഞിട്ടില്ല. പത്താംക്ലാസ് റിസല്‍ട്ടു വന്ന അന്നാണ് സൈക്കിളില്‍ നിന്ന് വീണ് സുരാജിന്റെ കൈയൊടിയുന്നത്. തുടര്‍ന്ന് മൂന്ന് സര്‍ജറി വേണ്ടിവന്നു. അതോടെ കൈ നിവര്‍ത്താനും മടക്കാനും പറ്റാത്ത പരുവത്തിലായി.
ഭക്ഷണം കഴിക്കുമ്പോഴും മറ്റും പ്രയാസമുണ്ട്. സുരാജിനല്ലേ കൈക്ക് പ്രശ്‌നമുള്ളൂ. ഞാനവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കില്ലല്ലോ? എന്നാണ് സുരാജ് പറയുന്നത്. അതിനാല്‍ തന്നെ ഈ വൈകല്യം ബിഗ്‌സ്‌ക്രീനില്‍ ഇതുവരെ പ്രകടമായിട്ടില്ല. മിമിക്രിക്കൊക്കെ പോവുന്ന സമയത്ത് ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഞാന്‍ ഇങ്ങനെ ചോറ് വാരിത്തിന്നുമ്പോള്‍ കാണുന്നവര്‍ ചിരിക്കുമെന്നും ഓ, കോമഡി, കോമഡി’ എന്നവര്‍ പറയുമെന്നും സുരാജ് സങ്കടത്തോടെ പറയുന്നു.
മുതിര്‍ന്നതിനുശേഷം ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ പലരും പറയുന്നത് കേട്ടിട്ടുണ്ട്, ‘ കഴിവുള്ള പയ്യനാണ്. പക്ഷേ, പാഴായിപ്പോയി. കണ്ടില്ലേ. തല നേരെനിക്കുന്നില്ല അടിച്ചു ഫിറ്റാണ്’ അപ്പോഴും ഞാന്‍ തിരുത്താനോ പ്രതികരിക്കാനോ പോവാറില്ല. അത് ശീലമായെന്നും സുരാജ് പറയുന്നു.
ആരെങ്കിലും ചവിട്ടിത്തെറിച്ചുവീഴുന്ന രംഗങ്ങളിലൊക്കെ കൈ എവിടെയെങ്കിലും ഇടിക്കുകയൊക്കെ ചെയ്യുമ്പോള്‍ നല്ല വേദനയുണ്ടാവും. കാരണം കൈക്കുള്ളില്‍ നിറയെ സ്റ്റീല്‍ക്കമ്പികളാണെന്നും എന്നാല്‍ പ്രേക്ഷകരെ ഇക്കാര്യം അറിയിക്കാത്ത രീതിയില്‍ അഭിനയിക്കാന്‍ ശ്രമിക്കാറുണ്ടെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post