ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമായി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 62077 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 7078123 ആയി ഉയര്‍ന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ 90 ശതമാനമാണിത്. രോഗമുക്തി നേടിയവരുടെ എണ്ണവും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം 64 ലക്ഷം പിന്നിട്ടു.
India has recorded another landmark achievement. The national Recovery Rate has touched 90% today. 62,077 have recovered and discharged in the last 24 hours whereas the new confirmed cases stand at 50,129: Ministry of Health pic.twitter.com/Rv7XKY8BuR
— ANI (@ANI) October 25, 2020
വൈറസ് ബാധമൂലം 1,18,534 പേരാണ് മരിച്ചത്. ആകെ കേസുകളുടെ 1.51 ശതമാനമാണ് ഈ കണക്ക്. നിലവില്‍ ചികിത്സയിലുള്ളത് 6,68,154 പേരാണ്. അതേസമയം കഴിഞ്ഞ ഏഴ് ദിവസങ്ങളായി പ്രതിദിനം 1000 ല്‍ താഴെ മരണം മാത്രമാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഒക്ടോബര്‍ രണ്ട് മുതല്‍ മരണസംഖ്യ 1100 ല്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,129 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 78,63,811 ആയി ഉയര്‍ന്നു. 578 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
Less than 1000 deaths have been continuously reported since the last one week. The deaths are below the 1100 mark since 2nd October: Ministry of Health pic.twitter.com/tqIuDN75vh
— ANI (@ANI) October 25, 2020
Discussion about this post