കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘മിസ് ഇന്ത്യ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ത്യന്‍ ചായയുടെ രുചി വിദേശികള്‍ക്ക് പരിചയപ്പെടുത്തുന്ന സംരംഭവുമായിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ എത്തുന്നത്.
സംരംഭക എന്ന നിലയില്‍ ജീവിതവിജയം നേടാന്‍ ശ്രമിക്കുന്ന ആളാണ് കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന നായിക കഥാപാത്രം. നദിയാ മൊയ്തുവാണ് ചിത്രത്തില്‍ കീര്‍ത്തിയുടെ അമ്മയുടെ വേഷത്തില്‍ എത്തുന്നത്. രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നവീന്‍ ചന്ദ്ര, കമല്‍ കാമരാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഈ ചിത്രവും ഓണ്‍ലൈനിലാണ് റിലീസ് ചെയ്യുന്നത്. നവംബര്‍ നാലിന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.
Discussion about this post