ഹാപ്പി വെഡ്ഡിങ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ ഒമർ ലുലു ടി സീരീസിന് വേണ്ടി ഹിന്ദി ആൽബം ഒരുക്കുന്നു. ദുബായിയിൽ ആൽബത്തിന്റെ ഷൂട്ടിങ് ആരംഭിച്ചെന്ന് ഒമർ ലുലു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. യുവാക്കളുടെ കഥ പറയുന്ന ആൽബമാണ് ഒരുക്കുന്നതെന്ന് ഒമർലുലു സൂചന നൽകുന്നു. ഒരു കൂട്ടം പുതുമുഖങ്ങളാണ് ആൽബത്തിൽ അണിനിരക്കുന്നത്.
2016 ൽ ഹാപ്പി വെഡ്ഡിങ്‌സ് വൻ വിജയമായതിന് പിന്നാലെ ഒമർ ലുലു ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിരുന്നു. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവർസ്റ്റാർ ആണ് ഒമറിന്റെ പുതിയ ചിത്രം. ചിത്രത്തിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡ്‌ലോർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ബാബുരാജ്, റിയാസ് ഖാൻ, അബു സലീം, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
T-seriesന് വേണ്ടി എന്റെ ആദ്യത്തെ ഹിന്ദി ആൽബത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ദുബായിൽ തുടങ്ങി❤️.Need all your support & love 🙏.
Posted by Omar Lulu on Thursday, 22 October 2020
















Discussion about this post