തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വര്‍ണ്ണവിലയിലെ വര്‍ധനവ്. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 37,760 രൂപയായി ഉയര്‍ന്നു. 4720 രൂപയാണ് ഗ്രാമിന്റെ വില.
37,640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലാകട്ടെ സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായി. 0.2ശതമാനം കുറഞ്ഞ് ഔണ്‍സിന് 1,920.86 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചിരിക്കുന്നത്.
ദേശീയ വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.45ശതമാനം കുറഞ്ഞ് 51,100 രൂപയായി. വെള്ളിവലയിലും സമാനമായ ഇടിവുണ്ടായി. കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ 280 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,640 രൂപയിലെത്തി.
ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപ കുറഞ്ഞിരുന്നു. ചൊവ്വാഴ്ച ഒരു പവന് 37,360 രൂപയിലെത്തിയതിനുശേഷമാണ് ബുധനാഴ്ചത്തെ വിലവര്‍ധന.
Discussion about this post