കോഴിക്കോട്: മുക്കം മരഞ്ചാടിയില് യുവതിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരഞ്ചാടിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപിക ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സീറ്റ് ബെല്‍റ്റിട്ട് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്നനിലയിലായിരുന്നു മൃതദേഹം.
അതേസമയം, യുവതിയ്ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. കാറിന്റെ ചില ഭാഗങ്ങളും കത്തിയനിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. മരഞ്ചാടിയിലെ റബര്‍ തോട്ടത്തിലാണ് കാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post