ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘800’. ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിജയ് സേതുപതിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വിജയ് സേതുപതിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശരത് കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
എന്ത് കഥാപാത്രം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അഭിനേതാക്കള്‍ക്കാണെന്ന് ശരത്കുമാര്‍ പറഞ്ഞു. മുത്തയ്യ മുരളീധരനായി അഭിനയിക്കാന്‍ വിജയ് സേതുപതിക്ക് അവകാശമുണ്ടെന്നും കലാരംഗത്ത് രാഷ്ട്രീയ ഇടപെടലും എതിര്‍പ്പും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിനേതാക്കളെ നശിപ്പിക്കരുത്. ഒരു കഥാപാത്രം തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. ഒരു നടന്‍ ഇങ്ങനെ മാത്രമേ അഭിനയിക്കാവൂ, ഈ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാവൂ എന്നും ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ സിനിമാലോകത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും’, ശരത്കുമാര്‍ പറഞ്ഞു. ചിത്രത്തില്‍ നിന്ന് വിജയ് സേതുപതി സ്വയം പിന്‍മാറണമെന്ന് രാജ്യസഭാ എംപിയും എംഡിഎംകെ നേതാവുമായി വൈക്കോയും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ച് ശരത് കുമാര്‍ രംഗത്തെത്തിയത്.
Discussion about this post