കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ചിത്രം നവജാത ശിശുവിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന മെയില്‍ നഴ്സി വിപിന്‍ പീറ്ററുടേതാണ്. ജന്മം നല്‍കിയതിനു പിന്നാലെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വിപിന്‍ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേര്‍ത്തത്. നന്മയുടെ ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.
കുഞ്ഞ് ജനിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് അമ്മയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കുഞ്ഞിനെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. കുഞ്ഞിന്റെ കരച്ചില് അടക്കാനും താലോലിക്കാനും വിപിന്‍ രംഗത്ത് വരികയായിരുന്നു.
അമ്മ ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് തൊട്ടടുത്തുണ്ടായിരുന്നു. പക്ഷെ കുഞ്ഞിനെ ഒന്ന് തൊടാന്‍ പോലും സാധിച്ചിരുന്നില്ല. കരച്ചില് കേട്ട് വിപിന്‍ കുഞ്ഞിനെ കൈയില്‍ എടുത്തു താലോലിക്കുകയായിരുന്നു, ആംബുലന്‍സ് ഡ്രൈവര്‍ സന്ദീപാണ് ചിത്രം പകര്‍ത്തിയത്. ഒത്തിരി സങ്കടങ്ങള്‍ക്കിടയില്‍ വിപിന്‍ പീറ്ററിനെ പോലുള്ളവരുടെ കുഞ്ഞ് സന്തോഷങ്ങള്‍ ഇതൊക്കെയാണ്.
Discussion about this post