കൊച്ചി: കാവല്‍ക്കാരായ പോലീസുകാരുടെ കണ്ണില്‍ കടലക്കറിയൊഴിച്ച് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്. സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് പോലീസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടത്. ആസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രതീഷ്, പ്രമോദ് എന്നീ സിവില്‍ പോലീസ് ഓഫീസര്‍മാരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
സിറ്റിപോലീസ് കമ്മീഷണര്‍ എംപി ദിനേശാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് പോലീസുകാരുടെ കണ്ണില്‍ കടലക്കറി ഒഴിച്ച് മോഷണക്കേസ് പ്രതിയും പൊന്നാനി സ്വദേശിയുമായ തഫ്സീറിന് രക്ഷപ്പെട്ടത്. ഇയാള്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.
Discussion about this post