സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. ഫേസ്ബുക്കിലൂടെയാണ് താരങ്ങള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് രംഗത്തെത്തിയത്. സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി, ലിജോ ജോസ് പെല്ലിശേരി എന്നിവരെ നേരിട്ട് പരാമര്‍ശിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ അഭിനന്ദനമറിയിച്ചത്.
Hearty congratulations to Suraj Venjaramoodu, Kani Kusruti, Lijo Jose Pellissery and all the winners of Kerala State Film Awards. Wishing you all many more accolades going forward.
Mohanlal यांनी वर पोस्ट केले मंगळवार, १३ ऑक्टोबर, २०२०
ഇനിയും ഒരുപാട് അംഗീകാരങ്ങള്‍ നേടാനാവട്ടെ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി മികച്ച നടിയായത്. ജെല്ലിക്കെട്ട് എന്നി സിനിമയിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി നേടി.
മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്സ്), മികച്ച സ്വഭാവ നടി സ്വാസിക വിജയ് ( വാസന്തി) മികച്ച ചിത്രം വാസന്തി, മികച്ച ബാലതാരം കാതറിന്‍ വിജി. മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാന്‍, ഷിജാസ് റഹ്മാന്‍ മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, എന്നിങ്ങനെയാണ് മറ്റ് അവാര്‍ഡുകള്‍.
സംസ്ഥാന ചലചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ
Mammootty यांनी वर पोस्ट केले मंगळवार, १३ ऑक्टोबर, २०२०















Discussion about this post