പാലക്കാട്: സംഗപരിവാറിന്റെ ഗൂഢനീക്കങ്ങള്‍ മനസിലാക്കാന്‍ ഇന്നും സ്ത്രീകള്‍ക്ക് ആയില്ലെന്നത് ദുഃഖകരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തങ്ങള്‍ തൊട്ടുകൂടാന്‍ പാടില്ലാത്തവരാണെന്ന് സ്ത്രീകള്‍ സ്വയം സമ്മതിക്കുന്ന സ്ഥിതിവിശേഷത്തില്‍ മാറ്റം വരണമെന്ന് മന്ത്രി പറഞ്ഞു.
മഹിള അസോസിയേഷന് അടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും സ്ത്രീകളെ ഈ അവസ്ഥയില്‍ നിന്ന് ഉയര്‍ത്തി ക്കൊണ്ടുവരാന്‍ കഴിയാത്തത് സങ്കടകരമാണ്. സമൂഹത്തെ സംഘപരിവാര്‍ ഇരുട്ടിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ കൈകൊട്ടി പാടുകയാണ്. ദൈവവിശ്വാസം അന്തസ്സുള്ളതാകണം.
ആര്‍ത്തവം ജൈവപ്രക്രിയയാണ്. ഒരിക്കലും അശുദ്ധമല്ല. ശോഭ സുരേന്ദ്രനും ശശികലയും പറയുന്നത് വിശ്വസിച്ചാല്‍ ലോകമുണ്ടാകില്ല. അയ്യപ്പന് ദേഷ്യം വന്നതിനാലായിരിക്കാം ശോഭ സുരേന്ദ്രന് കോടതി 25000 രൂപ പിഴ വിധിച്ചതെന്നും മന്ത്രി ശൈലജ പറഞ്ഞു.
Discussion about this post