പാരിസ്: ഫ്രാന്‍സില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. ഒരു അള്‍ട്രാലൈറ്റ് വിമാനം മറ്റൊരു ചെറിയ വിമാനവുമായാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഒക്ടോബര്‍ 10 ശനിയാഴ്ചയാണ് അപകടം നടന്നത്.
ഫ്രാന്‍സിലെ ടൂര്‍സിന് തെക്കുകിഴക്ക് മാറിയാണ് അപകടമുണ്ടായത്. അള്‍ട്രാലൈറ്റ് വിമാനത്തില്‍ രണ്ടുപേരും ഡിഎ40 ടൂറിസ്റ്റ് വിമാനത്തില്‍ മൂന്നുപേരുമാണ് ഉണ്ടായിരുന്നത്. ഇവരില്‍ ആരെയും രക്ഷപ്പെടുത്താന്‍ സാധഇച്ചില്ല.
അള്‍ട്രാലൈറ്റ് വിമാനം ടൂര്‍സില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെമാറിയുള്ള ലോചസിലെ ഒരു വീടിന് സമീപം ഇടിച്ചിറങ്ങുകയായിരുന്നു.അപകടം നടന്ന സ്ഥലത്ത് നിന്നും അകലെ മാറി ജനവാസമില്ലാത്ത പ്രദേശത്താണ് ഡിഎ40 ടൂറിസ്റ്റ് വിമാനം പതിച്ചത്. ആയതിനാല്‍ വലിയ അപകടങ്ങളിലേയ്ക്ക് വഴിവെച്ചില്ല. അപകടത്തെ തുടര്‍ന്ന് 50 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post