കൊല്ലം: ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്‍കെ പ്രേമചന്ദ്രന് എംപി നടത്തിയ വിവാദ പ്രസ്താവനയ്ക്ക് എതിരെ നിയമ നടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മരുമകന് നിര്‍ദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചതെന്ന പ്രേമചന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് മുഹമ്മദ് റിയാസ് നിയമനടപടിക്കൊരുങ്ങുന്നത്.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചു. വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് എന്‍കെ പ്രേമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഡോ. പി. എം. മുബാറക് പാഷയെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന് എതിരെയാണ് എന്‍കെ പ്രേമചന്ദ്രന് എംപി രംഗത്ത് വന്നത്.കോഴിക്കോട് സര്‍വ്വകലാശാലയുടെ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ ഡയറക്ടറായും ഫാറൂക് കോളേജിന്റെ പ്രിന്‍സിപ്പാളായും മുബാറക് പാഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്:
കൊല്ലം ലോകസഭാ അംഗം ശ്രീ എന്‍ കെ പ്രേമചന്ദ്രന് നടത്തിയ പത്രസമ്മേളനത്തില്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു.വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എന്‍ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു.
Discussion about this post