ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 70496 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6906152 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 964 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 106490 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 893592 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 5906070 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. പുതുതായി 13,395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 14,93,884 ആയി ഉയര്‍ന്നു. 358 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 39,430 ആയി ഉയര്‍ന്നു. നിലവില്‍ 2,41,986 പേരാണ് ചികിത്സയിലുളളത്.
ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 2726 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 300833 ആയി ഉയര്‍ന്നു. 37 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5616 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 2643 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 272948 ആയി ഉയര്‍ന്നു. നിലവില്‍ 22232 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം കര്‍ണാടകയില്‍ പുതുതായി 10,704 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 101 പേര് മരിച്ചു. 9,613 പേര് രോഗമുക്തി നേടി. കര്‍ണാടകയില്‍ ഇതുവരെ 6,79,356 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 5,52,519 പേര് രോഗമുക്തി നേടിയപ്പോള്‍ 9,675 പേര് മരിച്ചു. 1,17,143 പേര് ഇപ്പോഴും ചികിത്സയിലാണ്.
തമിഴ്നാട്ടില്‍ 5088 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 68 പേര് മരിച്ചു. തമിഴ്നാട്ടില്‍ ഇതുവരെ 6,40,943 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5,86,454 പേര് രോഗമുക്തി നേടിയപ്പോള്‍ 10,052 പേര് മരണത്തിന് കീഴടങ്ങി.
India's #COVID19 tally crosses 69-lakh mark with a spike of 70,496 new cases & 964 deaths reported in the last 24 hours.
Total case tally stands at 69,06,152 including 8,93,592 active cases, 59,06,070 cured/discharged/migrated cases & 1,06,490 deaths: Union Health Ministry pic.twitter.com/4TlKC5qEZh
— ANI (@ANI) October 9, 2020
Discussion about this post