തിരുവനന്തപുരം: വൈദ്യുത മന്ത്രി എംഎം മണിക്ക് പിന്നാലെ മന്ത്രി കെടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് തന്നെയാണ് മന്ത്രി എംഎം മണിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി ജലീല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുമെന്നാണ് വിവരം. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീല്‍. മന്ത്രിയുടെ ഓഫീസ് സ്റ്റാഫിനോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
മന്ത്രി എംഎം മണി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്, വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ കൊവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു.
Discussion about this post