കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 3.500 കിലോ ഗ്രാം സ്വർണ്ണമാണ് ഇന്ന് പിടികൂടിയത്.
ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണ്ണം കടത്തിയത്. കോഴിക്കോട് താമരശേരി സ്വദേശി കോരങ്ങാട് ഷാനവാസ്, കണ്ണൂർ സ്വദേശി എംവി സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്.
സ്വർണ്ണം മിശ്രിത രൂപത്തിലാക്കിയാണ് കടത്തിയത്. ഇതിന് 1.65 കോടി രൂപ വിലമതിക്കുമെന്നാണ് നിഗമനം.
Discussion about this post