പാശ്ചാത്ത്യനാണെങ്കിലും പീറ്റ്സ ഏറെ ഇഷ്ടമാണ് മലയാളികള്‍ക്ക്. എന്നാല്‍ വിലയും ആരോഗ്യവും കണക്കിലെടുത്ത് പലരും ഈ ഐറ്റം ഒഴുവാക്കുന്നു. എന്നാല്‍ ഇതാ ഓവനും ഈസ്റ്റും ഒന്നുമില്ലാതെ എളുപ്പത്തില്‍ പീറ്റ്സയുടെ രുചിയില്‍ ഒരു ഗോതമ്പുദോശ വീട്ടില്‍ തയാറാക്കുന്നതെങ്ങനെന്നു നോക്കിയാലോ.
ചേരുവകള്‍…
പച്ച കാപ്സിക്കം – 1 ചെറുതായി അരിഞ്ഞത്
ചുവന്ന കാപ്സിക്കം – 1 ചെറുതായി അരിഞ്ഞത്
സവാള – 1 ചെറുതായി അരിഞ്ഞത്
കാരറ്റ് – 1 ചുരണ്ടി എടുത്തത്
ചീസ് – കപ്പ് ചുരണ്ടിയത്
ഉപ്പ് – പാകത്തിന്
കുരുമുളക് പൊടി – പാകത്തിന്
ദോശ തയാറാക്കുന്നതിന്
ഗോതമ്പുപൊടി – കപ്പ്
കോണ്‍ഫ്ലോര്‍ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – 1 ടീസ്പൂണ്‍
വെള്ളം – പാകത്തിന്
തയാറാക്കുന്ന വിധം…
ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികളില്‍ ചുരണ്ടിയ ചീസും ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. വേറെ ഒരു പാത്രത്തില്‍ ഗോതമ്പുപ്പൊടിയും കോണ്‍ഫ്ളോറും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ചു ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ദോശമാവ് പരുവത്തില്‍ കലക്കിയെടുക്കുക. ദോശക്കല്ല് ചൂടായി വരുമ്പോള്‍ ദോശയുണ്ടാക്കുക. ചെറുതീയില്‍ വെച്ചു ഇടത്തരം കട്ടിയുള്ള ദോശ വേണം ഉണ്ടാക്കാന്‍. ദോശയുടെ ഒരു വശം വെന്തുകഴിയുമ്പോള്‍ മറിച്ചിടുക. മറിച്ചിട്ട ഉടനെ എല്ലായിടത്തും ടൊമാറ്റോ സോസ് പുരട്ടി അതിനു മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചക്കറികൂട്ട് എല്ലായിടത്തും എത്തുന്ന വിധത്തില്‍ ചേര്‍ക്കുക .
ഇനി അതിനു മുകളിലായി എല്ലായിടത്തും ചീസ് ചുരണ്ടി ഇടുക. വേണമെങ്കില്‍ ഒറിഗാനോ ചേര്‍ക്കാവുന്നതാണ്. ചീസ് ഉരുകുന്നത് വരെ ചെറുതീയില്‍ ഒരു അടപ്പ് കൊണ്ട് മൂടിവച്ചു വേവിക്കുക. ഉരുകി കഴിയുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്തു മുറിച്ചു ഉപയോഗിക്കാം
Discussion about this post