മുംബൈ: ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ ഇളയ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ (45) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. സഹോദരന്റെ വിയോഗത്തെക്കുറിച്ച് അജയ് ദേവ്ഗൺ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.
”കഴിഞ്ഞ ദിവസം രാത്രി എനിക്കെന്റെ സഹോദരനെ നഷ്ടമായി. അവന്റെ വിയോഗം ഞങ്ങൾ കുടുംബാംഗങ്ങളുടെ ഹൃദയം തകർത്തു. അവന്റെ അസാന്നിധ്യം ഞങ്ങൾക്കിനി വല്ലാതെ അനുഭവപ്പെടും. ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നു. കൊവിഡ് കാലമായതിനാൽ പ്രാർഥന യോഗം ഉണ്ടായിരിക്കുന്നതല്ല”-അജയ് കുറിച്ചു.
സംഘട്ടന സംവിധായകനായ വീരു ദേവ്ഗണിന്റെ മക്കളാണ് അജയും അനിലും. രാജു ചാച്ച, സൺ ഓഫ് സർദാർ, ബ്ലാക്ക് മെയിൽ തുടങ്ങിയവയാണ് അനിൽ സംവിധാനം ചെയ്ത ചിത്രങ്ങൾ.
Discussion about this post