കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു. കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം.അഭിഭാഷകയായി പ്രവര്‍ത്തിച്ച ശേഷം ജഡ്ജിയാവുകയും ചീഫ് ജസ്റ്റിസാവുകയും ചെയ്ത ആദ്യ വനിതയാണ് ഉഷ. 1991 മുതല്‍ 2001 വരെ ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചു. 2000-2001 വര്‍ഷത്തില്‍ ചീഫ് ജസ്റ്റിസായി.
1961ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ 1979ല്‍ കേരള ഹൈക്കോടതിയില്‍ ഗവ. പ്ലീഡറായി. 1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ 3 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയും 2000-2001ല്‍ ചീഫ് ജസ്റ്റീസുമായി. വിരമിച്ച ശേഷം 2001-2004 കാലഘട്ടത്തില്‍ കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ആയിരുന്നു കെ കെ ഉഷ.
Discussion about this post