ചെന്നൈ/ഹൈദരാബാദ്: ആന്ധ്രയിലും തമിഴ്നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആന്ധ്രാപ്രദേശില്‍ ഇന്ന് രോഗം 6,224 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41 പേരാണ് ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 5,941 ആയി. അതേസമയം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്തി. ഇന്ന് 7,798 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ 6,51,791 പേര് രോഗമുക്തരായി. 7,13,014 പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 55,282 പേര് നിലവില്‍ ചികിത്സയിലുണ്ട്.
തമിഴ്നാട്ടില്‍ 5,622 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 65 പേരാണ് ഇന്ന് മരിച്ചത്. 5,596 പേര് രോഗമുക്തരായി. തമിഴ്നാട്ടില്‍ ഇതുവരെ 6,14,507 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5,58,534പേര് രോഗമുക്തരായി. 9,718 പേര് കൊവിഡ് ബാധിച്ചു മരിച്ചു.സംസ്ഥാനത്ത് നിലവില്‍ 46,255പേര് ചികിത്സയിലുണ്ട്.
അതേസമയം കൊവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,00, 842 ആണ്. ഇന്നലെ വരെ 64,73,545 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.
Discussion about this post