മുബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16476 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1400922 ആയി ഉയര്‍ന്നു. 394 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെമരണസംഖ്യ 37056 ആയി ഉയര്‍ന്നു. നിലവില്‍ 259006 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1104426 പേരാണ് രോഗമുക്തി നേടിയത്.
Maharashtra reports 16,476 new #COVID19 cases, 394 deaths and 16,104 discharges today. Total cases in the state rise to 14,00,922, including 37,056 deaths and 11,04,426 discharges. Active cases stand at 2,59,006: Public Health Department, Maharashtra pic.twitter.com/SGYapqlPAB
— ANI (@ANI) October 1, 2020
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 188 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 23548 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 247 പോലീസുകാരാണ് മരിച്ചത്.
അതേസമയം ബംഗാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 3275 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 260324 ആയി ഉയര്‍ന്നു. 559 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5017 ആയി ഉയര്‍ന്നു. നിലവില്‍ 26552 ആക്ടീവ് കേസുകളാണ് ഉള്ളത്.
West Bengal recorded 3,275 new coronavirus cases, 2,996 recoveries and 59 deaths today, taking total cases to 2,60,324 including 2,28,755 recoveries, 5,017 deaths and 26,552 active cases: State Health Department pic.twitter.com/Fb45zcaxl0
— ANI (@ANI) October 1, 2020
Discussion about this post