തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തി വന്ന ആള്‍ക്കൂട്ട സമരം നിര്‍ത്തിവച്ചതിനെ വിമര്‍ശിച്ച കെ മുരളീധരന് എംപിക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യം മാനിച്ചായിരുന്നു തീരുമാനം. സമരം അവസാനിപ്പിച്ചതില്‍ തെറ്റില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എംപിമാര്‍ നിഴല്‍ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണമെന്നും മുരളീധരനെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ആരെയും ഭയപ്പെട്ടല്ല സമരം നിര്‍ത്താന്‍ തീരുമാനം എടുത്തത്. അങ്ങിനെ കരുതുന്നവര്‍ക്ക് തെറ്റി.കൂട്ടായ ചര്‍ച്ചയില്ലെന്ന മുരളിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്.മുഖ്യമന്ത്രിയുടെ തുടരെയുള്ള ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് സമരം നിര്‍ത്താനുള്ള തീരുമാനം സ്വീകരിച്ചത്. അതിന് രാഷ്ട്രീയ കാര്യ സമിതി ചേരുന്നത് പ്രായോഗികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
എംപിമാര്‍ നിഴല്‍ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണം. അപസ്വരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ബാധിക്കില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രചരണ സമിതിയുടെ പ്രസക്തി കഴിഞ്ഞു. കൂട്ടായ ചര്‍ച്ചയില്ലെന്ന മുരളിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. ഗ്രൂപ്പിനതീതമായ സഹകരണം പാര്‍ട്ടിയില്‍ നിന്ന് കിട്ടുന്നുണ്ട്. അനുകൂല സാഹചര്യം ആരും നശിപ്പിക്കരുത്. പരസ്യ പ്രസ്താവന വിലക്കുന്ന നടപടിയല്ല പരിഹാരം. കേന്ദ്ര നേതൃത്യം എല്ലാം നിരീക്ഷിക്കുന്നുണ്ട്. മുരളിയുമായി അടുത്ത ബന്ധമാണ് തനിക്കുള്ളത്. വ്യക്തിപരമായി പരാതി ഉണ്ടാകാനിടയില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.സംഘടനാപരമായ വിവാദങ്ങള്‍ക്കില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു .മുരളീധരന് കണ്‍വീനറാകാന്‍ താത്പര്യം പ്രകടിപ്പിച്ചതായി അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സമരം നിര്‍ത്തുകയല്ല, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സമരരീതിയിലേക്ക് പാര്‍ട്ടി മാറുകയാണ് ചെയ്യേണ്ടിയിരുന്നതെന്നാണ് മുരളീധരന് നേരത്തെ അഭിപ്രായപ്പെട്ടത്. ഇതിപ്പോള്‍ പേടിച്ചു സമരം നിര്‍ത്തി എന്ന അവസ്ഥയായി. പാര്‍ട്ടിക്കുള്ളില്‍ ആവശ്യമായ കൂടിയാലോചനയില്ലെന്നും മുരളീധരന് പറഞ്ഞിരുന്നു.
Discussion about this post