രാജ്യത്ത് ആസിഡ് ആക്രമണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയമം കടുപ്പിക്കാനൊരുങ്ങി നേപ്പാള്‍. ആക്രമണം നടത്തുന്ന കുറ്റവാളികള്‍ക്ക് 20 വര്‍ഷം തടവും 10മില്യണ്‍ തുക പിഴയും ഏര്‍പ്പെടുത്താനാണ് തീരുമാനം. ആസിഡും അപകടകരമായ മറ്റ് രാസവസ്തുക്കളും വില്‍പ്പന നടത്തുന്നത് നിയന്ത്രിച്ചുകൊണ്ട് നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ബന്ദാരെ ഒരു ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു.
പുതിയ നിയമം അനുസരിച്ച് ആസിഡ് ആക്രമണം നടത്തുന്നയാള്‍ക്ക് ഇരുപത് വര്‍ഷത്തിലധികം തടവും 10 മില്യണ്‍ പിഴയുമാണ് ശിക്ഷ. ഒപ്പം ആസിഡ് വില്‍ക്കാനും വിതരണം ചെയ്യാനും പ്രത്യേകം ലൈസന്‍സും വേണമെന്ന് ഭേദഗതിയുമുണ്ട്.
നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരുടയും മറ്റും ശ്രമഫലമായി 2017 ല്‍ പുതിയ ഭേദഗതി അനുസരിച്ച് ആസിഡ് കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രത്യേകം അനുമതിയും ആവശ്യമാണ് എന്നതുകൂടി ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിലവില്‍ 10 വര്‍ഷം വരെ മാത്രമാണ് നിലവില്‍ ആസിഡ് ആക്രമണം നടത്തുന്നവര്‍ക്ക് ശിക്ഷ. ഇതിനെ പൊളിച്ചെഴുതുകയാണ് നേപ്പാള്‍.
Discussion about this post