തിരുവനന്തപുരം: സംസ്ഥാനത്ത് ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിച്ചുവെന്ന കോണ്‍ഗ്രസ് തീരുമാനത്തിനോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സംവിധായകന് എംഎ നിഷാദ്. വേണ്ട ടാര്‍ജറ്റ് പരമാവധി നേടിയെടുത്തല്ലോ ,എന്തായാലും,വൈകി വന്ന വിവേകത്തിന് നന്ദിയുണ്ട് എന്ന് എംഎ നിഷാദ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിഷാദിന്റെ വിമര്‍ശനം.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പ്രതിപക്ഷം നടത്തിയ സമരങ്ങള്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന വിമര്‍ശനം വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തില്‍ കൊവിഡ് ദിനംപ്രതിയുള്ള കണക്ക് 7000 കടക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു. ആള്‍ക്കൂട്ട സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ നേതാക്കള്‍ക്കും സമരക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായി. കൊവിഡ് രോഗം അണികളില്‍ നിന്ന് അവരുടെ കുടുംബത്തിലേക്കും പകര്‍ന്നതോടെ അണികള്‍ തന്നെ സമരത്തിന് എതിരായി തുടങ്ങി. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് വിവേകം ഉണ്ടായത്.
തുടര്‍ന്നാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരങ്ങള്‍ നടത്തില്ലെന്ന് പ്രതിപക്ഷം അറിയിച്ചത്. എന്നാല്‍ വിവേകം വന്നെങ്കിലും അവ വൈകിയായിരുന്നു എത്തിയത്.പ്രതിപക്ഷത്തിന്റെ സമരാഭാസം വലിയ രീതിയിലുള്ള ഒരു വ്യാപനത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് എംഎ നിഷാദ് രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
ആള്‍ക്കൂട്ട അക്രമങ്ങളും,സമരാഭാസങ്ങളും നിര്‍ത്തിയെന്ന് കോ ലീ ബീ സഖ്യം.വേണ്ടത് തന്നെ.ടാര്‍ജറ്റ് പരമാവധി നേടിയെടുത്തല്ലോ ( Achieve ).അറിയാത്ത പുളളക്ക് ചൊറിയുമ്പോള്‍ മനസ്സിലാകുമെന്നൊരു ചൊല്ലുണ്ട്.അതായത്,കോവിഡെന്ന മഹാമാരിക്ക്,അങ്ങനെ പ്രത്യേകിച്ചാരോടും മമതയില്ല.എല്ലാവരേയും ഇഷ്ടമാണ്.അത് കൊണ്ടാണല്ലോ നേതാക്കന്മാര്ക്ക് വരെ കൊറോണ പിടിപെട്ടത്.പാവപ്പെട്ട അണികളെ സമരരംഗത്തേക്ക് പറഞ്ഞിളക്കി വിട്ട്,അവരില്‍ പലരും രോഗബാധിതരായപ്പോള്‍,നേതാക്കന്മാര്ക്ക് മനസ്സിലായി,ഇത് നില്ക്കുന്ന കള്ളിയില്‍ വെളളം കേറുന്ന ഏര്‍പ്പാടാണെന്ന്.കോടതി കണ്ണുരുട്ടിയതോടെ,സംഗതി കൈവിട്ട് പോകുമെന്നും മനസ്സിലായി.അപ്പോള്‍ പിന്നെ കോലീബി സഖ്യത്തിന്റ്റെ നേതാവിന് ഇങ്ങനെ ഒരു പത്രസമ്മേളനം നടത്തിയല്ലേ പറ്റു.
സാര്‍ എന്തിനാണ് സാര്‍ നാളിത് വരെ ഇത്തരം പറാട്ട് നാടകങ്ങള്‍ കളിച്ചത്.ഒരു സര്‍ക്കാറിന്റ്റെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളെ,പുറകില്‍ നിന്ന് കുത്താനും,അത് വഴി ഈ നാട് കുട്ടിച്ചോറാക്കാനും വേണ്ടി നിങ്ങള്‍ നാളിത് വരെ നടത്തിയ എല്ലാം പ്രയത്നങ്ങളും,ജനം കാണുന്നുണ്ട്.സര്‍ക്കാറിനെ ഇകഴ്ത്താനും,കോവിഡ് പ്രതിരോധ സംവിധാനങ്ങളെ അപ്പാടെ താറുമാറാക്കാനുമുളള നിങ്ങളുടെ ശ്രമം വിജയിച്ചു എന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നെങ്കില്‍,നിങ്ങള്‍ക്ക് തെറ്റ് പറ്റി.സാക്ഷരതയില്‍ ഒന്നാമത് നില്ക്കുന്ന ഒരു സംസ്ഥാനത്തിലെ ജനങ്ങളെ നിങ്ങള്‍ കുറച്ച് കാണാന്‍ ശ്രമിച്ചു.നിങ്ങള്‍,ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണതെന്ന് കാലം തെളിയിക്കും.വൈറസ്സുകളെ അകറ്റി നിര്‍ത്താനും,ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം.അവര്‍ അതില്‍ സദാ ജാഗരൂകരാണ്.എന്തായാലും,വൈകി വന്ന വിവേകത്തിന് നന്ദിയുണ്ട്.
ബിജെപിയുടെ സ്ലീപ്പിംഗ് സെല്‍ അംഗങ്ങളായി ചിലരെ കോണ്‍ഗ്രസ്സിലും,ലീഗിലും നിയമിച്ചിട്ടുണ്ട് എന്ധൊരു കരക്കമ്പിയും ഇറങ്ങിയിട്ടുണ്ട്. എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍,ഞമ്മക്കതൊരു ”ഇസ്സൂ” അല്ല.ഏത്.
ആൾക്കൂട്ട അക്രമങ്ങളും,സമരാഭാസങ്ങളുംനിർത്തിയെന്ന് കോ ലീ ബീ സഖ്യം…വേണ്ടത് തന്നെ..ടാർജറ്റ് പരമാവധി നേടിയെടുത്തല്ലോ (…
MA Nishad यांनी वर पोस्ट केले सोमवार, २८ सप्टेंबर, २०२०
Discussion about this post