ഭോപ്പാല്‍: തന്റെ അവിഹിത ബന്ധം കണ്ടെത്തിയതിന് ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ ന്യായീകരണവുമായി പോലീസ് ഉദ്യോഗസ്ഥന് പുരുഷോത്തം ശര്‍മ്മ. ”ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷമായി, 2008 മുതല്‍ അവള് എനിക്കെതിരെ പരാതി പറയുന്നുണ്ട്. എന്നാല്‍ 2008 മുതല്‍ എന്റെ വീട്ടില്‍ തന്നെയാണ് അവള് താമസിക്കുന്നത്. എല്ലാ സൗകര്യങ്ങളും ആസ്വദിക്കുന്നു. എന്റെ പണത്തിന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ” ഉദ്യോഗസ്ഥന് ന്യായീകരിക്കുന്നു.
താന്‍ മറ്റൊരു സ്ത്രീക്കൊപ്പം പിടിക്കപ്പെട്ടപ്പോള്‍ ഇത് മറച്ചുവയ്ക്കാന്‍ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. പിന്നാലെ വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു.
സംഭവത്തില്‍ ശര്‍മ്മയുടെ മകന് ഡിജിപിക്ക് പരാതി നല്കി. ഇയാള്‍ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കഴുത്തില്‍ പിടിച്ച് നിലത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. അടിയുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം.
We've been married for 32 years, in 2008 she had complained against me. But the point is, since 2008 she has been living in my house, enjoying all facilities & travelling abroad on my expenses: Additional DG Purshottam Sharma on video showing him beating his wife. #MadhyaPradesh pic.twitter.com/CAfL3yo6Ys
— ANI (@ANI) September 28, 2020
वीडियो मप्र के स्पेशल डीजी का बताया जा रहा है, आपसे झगड़े के बाद अपनी पत्नी पर बहादुरी दिखा रहे हैं ! @NCWIndia @sharmarekha @Manekagandhibjp @NPDay @PoliceWaliPblic @ndtvindia @rohini_sgh @drnarottammisra @DGP_MP @ChouhanShivraj pic.twitter.com/9FpXpiZn3l
— Anurag Dwary (@Anurag_Dwary) September 28, 2020
Discussion about this post