തമിഴ് ബിഗ് ബോസിലേക്കില്ലെന്ന് വ്യക്തമാക്കി നടി ലക്ഷ്മി മേനോന്. തമിഴ് ബിഗ്ബോസിന്റെ നാലാം സീസണിലേക്ക് ലക്ഷ്മിയും തെരഞ്ഞെടുക്കപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഷോയിലേക്കില്ലെന്ന് വ്യക്തമാക്കി താരം രംഗത്ത് എത്തിയത്.
‘ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്നും ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും വിചാരിക്കേണ്ട’ എന്നുമാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്.
അതേസമയം ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്റൂമും കഴുകാന്‍ തനിക്ക് താല്പര്യമില്ലെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു. എന്നാല്‍ താരത്തിന്റെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. പ്ലേറ്റുകളും ബാത്ത്റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നത് എന്നാണ് ചിലര്‍ ചോദിച്ചത്. എന്നാല്‍ താന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നുമാണ് വിവാദങ്ങള്‍ക്ക് മറുപടിയായി താരം പറഞ്ഞത്.
Discussion about this post