മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,794 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 13,00,757 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 416 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 34,761 ആയി. 2.67 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണനിരക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
24 മണിക്കൂറിനിടെ 19,592 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 9,92,806 ആയി. 76.33 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ സംസ്ഥാനത്ത് 2,72,775 പേരാണ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും ഉയരുകയാണ്. മഹാരാഷ്ട്ര പോലീസില്‍ മാത്രം ഇന്ന് 281 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4 പേര് മരണപ്പെട്ടു. സംസ്ഥാന പോലീസില്‍ ഇതുവരെ 22,269 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 239 പേര് മരണപ്പെട്ടു. നിലവില്‍ 3319 പോലീസ് ഉദ്യോഗസ്ഥരാണ് ചികിത്സയിലുള്ളത്.
Discussion about this post