തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസമായ എസ്പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മന്ത്രി കെടി ജലീല്‍. ‘തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസമായ എസ്പി ബാലസുബ്രമണ്യം യാത്രയായി. 16 ഭാഷകളില്‍ 40,000 ത്തിലധികം പാട്ടുകള്‍പാടി ലോകത്തെ വിസ്മയിപ്പിച്ച എസ്.പിയുടെ ശബ്ദമാധുരി മറ്റൊരാള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല.
ഗാനാലാപനത്തിന് തന്റേതുമാത്രമായ ഒരു രീതിശാസ്ത്രം രൂപപ്പെടുത്തിയ ബാലസുബ്രമണ്യം അംഗീകാരപ്പതക്കങ്ങള്‍ കൊണ്ട് മൂടപ്പെട്ടതും അതുകൊണ്ടുതന്നെയാണ്. ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചു. യുഗാന്തരങ്ങളെ അതിജയിച്ച് എസ്പിയുടെ ഗാനചാതുരി നിലനില്‍ക്കും. തീര്‍ച്ച. ബാലസുബ്രമണ്യത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരുപിടി കണ്ണീര്‍പൂക്കള്‍’ മന്ത്രി കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ശബ്ദസൗന്ദര്യത്തിന്റെ ആള്‍രൂപം അസ്തമിച്ചു
———————————————————————–
തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസമായ എസ്.പി ബാലസുബ്രമണ്യം യാത്രയായി. 16 ഭാഷകളില്‍ 40,000 ത്തിലധികം പാട്ടുകള്‍പാടി ലോകത്തെ വിസ്മയിപ്പിച്ച എസ്.പിയുടെ ശബ്ദമാധുരി മറ്റൊരാള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. ഗാനാലാപനത്തിന് തന്റേതുമാത്രമായ ഒരു രീതിശാസ്ത്രം രൂപപ്പെടുത്തിയ ബാലസുബ്രമണ്യം അംഗീകാരപ്പതക്കങ്ങള്‍ കൊണ്ട് മൂടപ്പെട്ടതും അതുകൊണ്ടുതന്നെയാണ്. ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചു. യുഗാന്തരങ്ങളെ അതിജയിച്ച് എസ്.പിയുടെ ഗാനചാതുരി നിലനില്‍ക്കും. തീര്‍ച്ച. ബാലസുബ്രമണ്യത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരുപിടി കണ്ണീര്‍പൂക്കള്‍.
Discussion about this post