ന്യൂഡൽഹി: വീണ്ടും ചർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാധീനം. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇടംപിടിച്ചത്. ഈ പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക രാഷ്ട്രീയ നേതാവ് മോഡി മാത്രമാണ്.
അതേസമയം, ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ മുമ്പും പ്രധാനമന്ത്രി ഇടം നേടിയിട്ടുണ്ട്. 2014 ൽ അധികാരത്തിൽ വന്നതിനുശേഷം പട്ടികയിൽ നാല് തവണ മോഡിയ്ക്ക് ഇടം ലഭിച്ചു. 2014, 2015, 2017, വർഷങ്ങളിലാണ് അദ്ദേഹം പട്ടികയിൽ ഇടം നേടിയത്.
ഇന്ത്യ ടുഡേ-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ സർവേയിൽ പ്രധാനമന്ത്രി മോഡിയെ രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായും തെരഞ്ഞെടുത്തിരുന്നു.
Discussion about this post