ന്യൂഡല്‍ഹി: നവകേരള സൃഷ്ടിക്കായി കേന്ദ്രം 3048 കോടി ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറി തല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്. അതേസമയം മുമ്പ് കേന്ദ്രം അനുവദിച്ച 600 കോടി ഉള്‍പ്പെടുത്തിയാണോ 3048 കോടിയെന്ന് വ്യക്തതയില്ല.
കേരളത്തിനായി സഹായം നല്‍കുക കേന്ദ്രദുരിതാശ്വാസനിധിയില്‍ നിന്നാണ്. എന്നാല്‍ കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നത് 5700 കോടിയുടെ സഹായമാണ്. ആദ്യഘട്ട ദുരിതാശ്വസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളും കണക്കുകളും കേരളം നല്കിയാല് തുക കൈമാറുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post