നയന്‍താരയും വിഘ്‌നേശും ഓണമാഘോഷിക്കാന്‍ കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഗോവയില്‍ നയന്‍താരയുടെ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുന്ന വിഘ്‌നേശ് ശിവന്റെയും കുടുംബത്തിന്റേയും ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
വിഘ്‌നേശ് തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇരു കുടുംബങ്ങളും ഗോവയിലെ കാന്‍ഡോലിം ബീച്ചില്‍ അവധി ദിനങ്ങള്‍ ചിലവിടുന്നതിനിടയിലാണ് പിറന്നാള്‍ ആഘോഷവും നടന്നത്.
‘ഹാപ്പി ബര്‍ത്ത്‌ഡേ മിസ് കുര്യന്‍’ എന്നെഴുതിയ കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ വിഘ്‌നേശ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
നയന്‍താരയ്‌ക്കൊപ്പം വിഘ്‌നേശിന്റെ അമ്മ മീന കുമാരിയും ചിത്രത്തിലുണ്ട്. ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഡിയറസ്റ്റ് അമ്മൂ എന്നാണ് ചിത്രത്തോടൊപ്പം വിഘ്‌നേശ് കുറിച്ചിരിക്കുന്നത്. നേരത്തെ നയന്‍താരയും വിഘ്‌നേശും ഓണമാഘോഷിക്കാന്‍ കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.
ലോക്ഡൗണ്‍ നാളില്‍ ചെന്നൈയില്‍ കഴിഞ്ഞിരുന്ന ഇരുവരും സ്‌പെഷ്യല്‍ പ്രൈവറ്റ് ചാര്‍ട്ടേഡ് ജെറ്റിലാണ് കൊച്ചിയിലേക്കെത്തിയത്. കൊച്ചിയില്‍ നിന്ന് നേരേ കുടുംബത്തോടൊപ്പം ഗോവയിലേക്കായിരുന്നു യാത്ര.
Discussion about this post