ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെക്രിലും ഒരു കാലത്ത് മലയാളികളുടെ പ്രിയനായികമാരായിരുന്നു സംയുക്തയും മന്യയും. സിനിമാ ലോകത്തെ മന്യയുടെ ബെസ്റ്റ് ഫ്രണ്ട് കൂടാണ് ചിന്നു എന്ന് വിളിക്കുന്ന നടിയും നടന്‍ ബിജുമോനോന്റെ ഭാര്യയുമായ സംയുക്ത വര്‍മ്മ.
2000ത്തില്‍ തുടങ്ങിയതാണ് മന്യയും സംയുക്തയും തമ്മിലുള്ള സൗഹൃദം. അന്നുമുതല്‍ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് മന്യ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ മന്യ പങ്കിട്ട വീഡിയോയില്‍ തങ്ങള്‍ക്കിടയില്‍ സൗഹൃദത്തെ പറ്റി സംയുക്ത വാചാലയാവുന്നു.
മന്‍ എന്നാണ് സംയുക്ത മന്യയെ വിളിക്കുക. ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കൂട്ടുകാരിക്ക് നല്‍കിയ ഓമനപ്പേരാണത്. ദുബായിയില്‍ ഷോ ചെയ്യുന്ന സമയം ഒരു മാസത്തോളം ഒന്നിച്ച് താമസിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ഒരു സിനിമയിലും അഭിനയിച്ചു.
നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മന്യ എന്ന് സംയുക്ത. നല്ല ഓര്‍മ്മകളുമുണ്ട്. എല്ലാ ബന്ധങ്ങള്‍ക്കും നല്ല വില കല്‍പ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് തന്റെ കുടുംബത്തോടും മന്യ അത് പുലര്‍ത്തിയിട്ടുണ്ട് എന്ന് സംയുക്ത പറയുന്നു. (വീഡിയോ ചുവടെ)
Discussion about this post