ലക്നൗ: ബുലന്ദ്ഷഹര്‍ കലാപത്തില്‍ സുബോധ് കുമാര്‍ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥന് കൊലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍. ബംജ്രറംഗ്ദള് നേതാവായ ഇയാള്‍ കലാപത്തിന് ശേഷം 3 ദിവസമായി ഒളിവിലായിരുന്നു.
യോഗേഷ് രാജിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം സുബോധ് കുമാര്‍ സിങിന്റെ കൊലപാതകത്തിലും കലാപത്തിലും തനിക്ക് പങ്കില്ലെന്ന് യോഗേഷ് പറയുന്ന വീഡിയോ ക്ലിപ്പ് നേരത്തെ പുറത്തു വന്നിരുന്നു.
കൊല്ലപ്പെട്ട ഇന്‍സ്പെക്ടറുടെ കുടുംബാംഗങ്ങളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post