കണ്ണൂര്‍: പത്ത് ലക്ഷം രൂപ വിലവരുന്ന ജെസിബിയുടെ ബ്രേക്കര്‍ മോഷ്ടിച്ച സംഭവത്തില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന് അടക്കം അഞ്ച് പേര് അറസ്റ്റില്‍. കൂടാളി സ്വദേശികളായ അജിത്ത്, മിഥുന്, പ്രജീഷ്, അമല്‍, സബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ പരിയാരത്ത് കെഎസ്ഇബിയുടെ കരാര്‍ ജോലികള്‍ക്കായി എത്തിച്ച ജെസിബിയുടെ ബ്രേക്കര്‍ ആണ് മോഷ്ടിച്ചത്. പത്ത് ലക്ഷം രൂപ വിലവരുന്ന ബ്രേക്കറാണ് ഇവര്‍ കഴിഞ്ഞ മാസം മോഷ്ടിച്ചത്. കെഎസ്ഇബിയുടെ കരാര്‍ ജീവനക്കാരാനായ അജിത്താണ് മോഷണത്തിന്റെ മുഖ്യ സൂത്രധാരന്‍.
Discussion about this post