ന്യൂഡൽഹി: പാർലമെന്റ് മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റ് അംഗങ്ങൾക്കായി നടത്തിയ പരിശോധനയിൽ അഞ്ച് ലോക്സഭാ എംപിമാർ കൊവിഡ് പോസിറ്റീവായി. പാർലമെന്റ് സമ്മേളനം നടക്കുന്നതിന് മുന്നോടിയായ രാജ്യസഭയിലേയും ലോക്സഭയിലേയും അംഗങ്ങൾ നിർബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന് നിർദേശമുണ്ടായിരുന്നു.
ഈ സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപെങ്കിലും പരിശോധന പൂർത്തിയാക്കണമെന്നാണ് ചട്ടം. തിങ്കളാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സമ്മേളനം സമയമുൾപ്പെടെ വെട്ടിക്കുറക്കാൻ തീരുമാനമായിട്ടുണ്ട്. നാല് മണിക്കൂർ വീതമാവും സമ്മേളനം. സീറോ അവറിന്റെ സമയവും പകുതിയായി ചുരുക്കും. സീറ്റ് ക്രമീകരണത്തിലും മാറ്റമുണ്ടാവും.
Discussion about this post