കൊല്ലം: യുഡിഎഫിന് എതിരായ പരാമർശത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ പരിഹാസ്യമായ സമരമുറ. കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെ വഴിയിൽ തടഞ്ഞാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ വ്യത്യസ്ത പ്രതിഷേധം കാഴ്ചവെച്ചത്. ഉടുതുണി അഴിച്ചിട്ടാണ് പ്രവർത്തകർ പ്രതിഷേധിച്ചത്, കരിങ്കൊടിയും കാണിച്ചു.
യുഡിഎഫുകാരുടെ മുണ്ട് നീക്കി നോക്കിയാൽ കാവി നിക്കർ കാണാമെന്ന എംഎൽഎയുടെ പരാമർശം ഓർത്തുവെച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ‘മുണ്ട്പൊക്കി പ്രതിഷേധം’. കോവൂർ കുഞ്ഞുമോൻ എംഎൽഎ നിയമസഭയിലാണ് ഈ പരാമർശം നടത്തിയത്. കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് മുണ്ട് പൊക്കി കാണിച്ച സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസെടുത്തു.
Discussion about this post