കൊവിഡ് പിടിപ്പെട്ടതിനു പിന്നാലെ കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനായുള്ള കാത്തിരിപ്പിലാണ് നടി മലൈക അറോറ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ കാത്തിരിപ്പ് അറിയിച്ചത്. നിലവില്‍ സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഹോം ക്വാറന്റൈനില്‍ കഴിയുകയാണെന്നും മലൈക അറിയിച്ചു.
ലോകമെമ്പാടുമുള്ള ജനങ്ങള്‍ കൊവിഡ് വാക്സിനായി കാത്തിരിക്കുന്നതിനിടയിലാണ് കൊവിഡ് ബാധിച്ച് ക്വാറന്റൈനില്‍ കഴിയുന്ന മലൈകയും വാക്സിന്റെ കാത്തിരിപ്പിനെക്കുറിച്ച് പങ്കുവെക്കുന്നത്. ആരെങ്കിലും പെട്ടെന്ന് കൊവിഡ് 19 വാക്സിന് കണ്ടുപിടിക്കൂ, അതല്ലെങ്കില്‍ യുവാക്കാള്‍ പാഴായിപ്പോകും- എന്നാണ് മലൈക കുറിച്ചത്. ചിരിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ് സഹിതമാണ് മലൈക പോസ്റ്റ് ചെയ്തത്.
ബിടൗണ്‍ താരവും കാമുകനുമായ അര്ജുന് കപൂറിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് മലൈകയും കൊവിഡ് വിവരം പോസ്റ്റ് ചെയ്യുന്നത്. തനിക്ക് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നുവെന്നും മലൈക കുറിച്ചിരുന്നു.
Discussion about this post