ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 96551 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4562415 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 76271 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 943480 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 3542664 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 23446 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 990795 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 28282 ആയി ഉയര്‍ന്നു. നിലവില്‍ 261432 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ രോഗമുക്തി നേടിയത് 700715 പേരാണ്.
അതേസമയം ഡല്‍ഹിയില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4308 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 205482 ആയി ഉയര്‍ന്നു. 28 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4666 ആയി ഉയര്‍ന്നു. നിലവില്‍ 25416 ആക്ടീവ് കേസുകളാണ് ഉള്ളത്.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9217 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 430947 ആയി ഉയര്‍ന്നു. 129 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 6937 ആയി ഉയര്‍ന്നു. നിലവില്‍ 101537 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 322454 പേരാണ് രോഗമുക്തി നേടിയത്. ആന്ധ്രപ്രദേശില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10175 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 435647 ആയി ഉയര്‍ന്നു. 68 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 4702 ആയി ഉയര്‍ന്നു. നിലവില്‍ 97338 ആക്ടീവ് കേസുകളാണ് ഉള്ളത്.
India's #COVID19 case tally crosses 45 lakh mark with a spike of 96,551 new cases & 1,209 deaths reported in the last 24 hours.
The total case tally stands at 45,62,415 including 9,43,480 active cases, 35,42,664 cured/discharged/migrated & 76,271 deaths: Ministry of Health pic.twitter.com/cAnTFUvmnq
— ANI (@ANI) September 11, 2020
Discussion about this post