മുംബൈ: മുംബൈ മേയര്‍ കിഷോരി പെഡ്നേകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മേയര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായെന്നും കിഷോരി കുറിച്ചു.
ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് മേയര്‍. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും സ്വയം ക്വാറന്റൈനില്‍ പോകണമെന്നും കിഷോരി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും നിറസാന്നിധ്യമായിരുന്നു കിഷോരി. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരാന്‍ നഴ്സിന്റെ വേഷത്തില്‍ മേയര്‍ എത്തിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ബിവൈഎല്‍ നായര്‍ ആശുപത്രിയിലായിരുന്നു നഴ്സ് കൂടിയായ കിഷോരി എത്തിയത്.
मी कोविड अँटीजन चाचणी करून घेतली ती सकारात्मक आली कोणतंही लक्षणं नसल्याने डॉक्टरांच्या सल्ल्याने स्वतः घरी विलगीकरन होत आहे माझ्या संपर्कातील सर्व सहकाऱ्यांनी काळजी घ्यावी
माझ्या घरातील सदस्यांची कोविड चाचणी केली.
आपल्या शुभेच्छा व आशीर्वादाने लवकरच मुंबईकरांच्या सेवेत रुजू होईन pic.twitter.com/ayW43cXGrj— Kishori Pednekar (@KishoriPednekar) September 10, 2020
Discussion about this post