പത്തനംതിട്ട: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 396 ആയി ഉയര്‍ന്നു.
അടൂര്‍ വെള്ളക്കുളങ്ങര വയലില്‍ ലക്ഷ്മി ഭവനത്തില്‍ രഞ്ജിത്ത് ലാല്‍ ആണ് മരിച്ച ഒരാള്‍. 29 വയസായിരുന്നു. പത്തനംതിട്ടയില്‍ വൈറസ് ബാധമൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് രഞ്ജിത്ത് ലാല്‍. പന്തളം സ്വദേശി റെജീന (44), കാസര്‍കോട് നായന്മാര് മൂലയിലെ മറിയുമ്മ (68) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചവര്‍.
Discussion about this post