ബോളിവുഡ് താരം അര്ജുന് കപൂറിന് പിന്നാലെ കാമുകിയും നടിയുമായ മലൈക അറോറയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് അര്ജുന് കപൂറിന് കൊവിഡ് സ്ഥിരീകരിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ അര്ജുന് കപൂര്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. തനിക്ക് പ്രകടമായ ലക്ഷണങ്ങളില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് വീട്ടില്‍ തന്നെ സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണെന്നും അര്ജുന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് താരത്തിന്റെ കാമുകി മലൈകയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം, മലൈകയുടെ രോഗബാധ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നേരത്തെ, മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ നിര്‍ത്തി വെച്ചിരുന്നു. എട്ടോളം യൂണിറ്റ് അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. മലൈകയുടെ രോഗബാധയുടെ ഉറവിടം ഇവിടെ നിന്നാണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
Discussion about this post