തൃശൂര്‍: എസ് കലേഷിന്റെ കവിത മോഷ്ടിച്ചെന്ന വിവാദത്തില്‍ എഴുപത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ നടപടി എടുക്കാനൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം ആരാഞ്ഞു. കോളേജ് പ്രവര്‍ത്തിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ്.
ദീപാ നിശാന്ത് മോഷ്ടിച്ച കവിത അധ്യാപകസംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കോളേജിന്റെ പേരിനും അന്തയിനും ദോഷകരമായ രീതിയില്‍ ബാധിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎ നേരത്തെ ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കാനൊരുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കോളേജ് പ്രിന്‍സിപ്പാളിനോട് ഇക്കാര്യത്തിലുളള നിലപാട് വ്യക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.
ദീപാ നിശാന്തിനെ കോളേജ് യൂണിയന്റെ ഫൈന്‍ ആര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്നാണ് ദീപയുടെ നിലപാട്.
Discussion about this post