ബെംഗളൂരു: ബെംഗളൂരുവില്‍ കൊവിഡ് രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടിയ 27 വയസ്സുകാരിക്കാണ് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് നെഗറ്റീവായി ഒരു മാസങ്ങള്‍ക്ക് ശേഷമാണ് യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്.
ജൂലൈ മാസത്തിലാണ് യുവതിക്ക് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ ബെംഗളൂരു ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് രോഗമുക്തി നേടിയ യുവതി ആശുപത്രി വിടുകയായിരുന്നു.
പിന്നാലെ ഒരു മാസങ്ങള്‍ക്ക് ശേഷം യുവതിക്ക് വീണ്ടും രോഗലക്ഷണങ്ങല്‍ കാണിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം വീണ്ടും സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് രണ്ടാം വരവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗമുക്തി നേടിയവര്‍ക്ക് രോഗം വീണ്ടും സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
Discussion about this post