ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ മാന്യനായ സുഹൃത്താണ് അയൽ രാജ്യമായ ഇന്ത്യയെന്ന് അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ പുതിയ അംബാസഡർ. അംബാസഡർ ഫരീദ് മാമുന്ദ്സെ ആണ് ഇന്ത്യയെ വാഴ്ത്തി രംഗത്തു വന്നത്.
ഇരു രാജ്യങ്ങളുമായുള്ള സൗഹൃദം എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുഷ്കരമായ സമയങ്ങളിൽപ്പോലും ഇന്ത്യ തങ്ങളോടൊപ്പം നിന്നെന്നും ഫരീദ് മാമുന്ദ്സെ വ്യക്തമാക്കി.
‘അഫ്ഗാനിസ്ഥാന്റെ പരമ്പരാഗതവും ചരിത്രപരവുമായ സുഹൃത്തായ ഇന്ത്യയിലെ പുതിയ അഫ്ഗാൻ അംബാസഡറായി നിയമിതനായതിൽ ഏറെ ബഹുമാനം തോന്നുന്നു. ദുഷ്കരമായ സമയങ്ങളിൽ ഇന്ത്യ ഞങ്ങളോടൊപ്പം നിന്നു. ചരിത്രപരമായും രാഷ്ട്രീയമായും സാംസ്കാരികതലത്തിലടക്കം ബന്ധമുള്ളതാണ് തങ്ങൾക്ക് ഇന്ത്യ.’ഫരീദിന്റെ ട്വീറ്റ് ഇങ്ങനെ.
Discussion about this post