കൊച്ചി: കൊച്ചി നഗരത്തില്‍ വാതിലുകള്‍ ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് നോട്ടീസ് നല്കി. 350 ഓളം സ്വകാര്യ ബസുകള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയത്. വാതിലുകള്‍ ഇല്ലാത്ത ബസുകളുടെ മത്സര ഓട്ടം അപകടം ക്ഷണിച്ചുവരുത്തുന്ന സാഹചര്യത്തിലാണ് കര്‍ശന പരിശോധന.
ബസുകള്‍ക്ക് വാതിലുകള്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും സ്വകാര്യബസ് ഉടമകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് സിറ്റി ബസുകളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച സ്റ്റേ ചെയതതോടെയാണ് നിയമവിരുദ്ധമായി സര്‍വ്വീസ് നടത്തുന്ന സിറ്റി ബസുകളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. കൊച്ചി വൈറ്റില ഹബില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വാതിലുകള്‍ ഇല്ലാത്തതും വാതിലുകള്‍ കെട്ടിവച്ചതുമായ ബസിന്റെ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ കൈയ്യോടെ പിടികൂടി. ഇത്തരത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന.
ഒരാഴ്ചയ്ക്കുള്ളില്‍ 350 ഓളം ബസുകള്‍ക്ക് നോട്ടീസ് നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയുടെ ഫലമായി ഇതിനോടകം നഗരത്തിലെ 95 ശതമാനം ബസുകള്‍ക്കും വാതിലുകള്‍ പിടിപ്പിച്ചു കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇനിയും നിയമം പാലിക്കാത്ത ബസുകള്‍ പിടിച്ചെടുത്ത് ആര്‍ടിഒയ്ക്ക് കൈമാറുമെന്നതടക്കമുള്ള കൂടുതല്‍ കര്‍ശന നടപടികളിലേക്ക് നീങ്ങാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
Discussion about this post