മുബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം എട്ടരലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18105 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 843844 ആയി ഉയര്‍ന്നു.
391 deaths and 18,105 new cases detected in the state today. The total number of positive cases in the state is 8,43,844 including 6,12,484 recovered patients, 2,05,428 active cases and 25,586 deaths: Maharashtra Health Department pic.twitter.com/eWfrvRnl9V
— ANI (@ANI) September 3, 2020
വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 391 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 25586 ആയി ഉയര്‍ന്നു. നിലവില്‍ 205428 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 612484 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം കര്‍ണാടകയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8865 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 370206 ആയി ഉയര്‍ന്നു. 104 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 6054 ആയി ഉയര്‍ന്നു. നിലവില്‍ 96098 ആക്ടീവ് കേസുകളാണ് ഉള്ളത്.
8,865 new COVID-19 cases, 7,122 recoveries and 104 deaths reported in Karnataka in the last 24 hours, taking total cases to 3,70,206 including 2,68,035 recoveries and 6,054 deaths. Number of active cases stands at 96,098: State Health Department pic.twitter.com/UTU3JvS5Yr
— ANI (@ANI) September 3, 2020
Discussion about this post