തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ചില ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഇതേ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്യഖ്യാപിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച മലപ്പുറത്തും ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച എറണാകുളത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ തെക്കുപടിഞ്ഞാറ്് അറബിക്കടലില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് കേരളാതീരത്തും ലക്ഷദ്വീപ് മേഖലയിലും അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്ക് അറബിക്കടലിലും കന്യാകുമാരി, മാന്നാര്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post