തിരുവനന്തപുരം: മന്ത്രി എകെ ബാലന്റെ ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്ന കാര്യം അറിയിച്ചത്. ‘എന്റെ ഗണ്മാന്മാരില് ഒരാള്‍ക്ക് ഇന്ന് (02.09.2020) കൊവിഡ് സ്ഥിരീകരിച്ചു. ഞാനും അദ്ദേഹത്തോടൊപ്പം സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയാണ്.’ -മന്ത്രി അറിയിച്ചു.
ആഗസ്റ്റ് 14 മുതല്‍ 28 വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗണ്മാന് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗണ്മാന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഓഫീസ് രണ്ടു ദിവസം അടച്ചിടും. അണുവിമുക്തമാക്കിയതിന് ശേഷം തുറക്കും. അതുവരെ ഓഫീസ് സംബന്ധമായ ജോലികള്‍ തന്റെ ഔദ്യോഗിക വസതിയായ പമ്പയില്‍ തല്ക്കാലം ക്രമീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
Discussion about this post