നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസും മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും വിശേഷങ്ങളാണ് സാന്ദ്ര ആരാധകരുമായി പങ്കുവെക്കാറുള്ളത്. അതുകൊണ്ടുതന്നെ സാന്ദ്രയുടെ തങ്കക്കൊലുസുകള്‍ ഇപ്പോള്‍ മലയാളികള്‍ക്കും സുപരിചിതരാണ്.
ഉമ്മുകുല്‍സുവിനെയും ഉമ്മിണിത്തങ്കയെയും എളുപ്പം വിളിക്കാനാണ് ഇരുവര്‍ക്കും കൂടി ‘തങ്കക്കൊലുസ്’ എന്ന് സാന്ദ്ര പേരിട്ടത്. ഇപ്പോഴിതാ ‘തങ്കക്കൊലുസിന്റെ ഓണാഘോഷ വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത്.
വീട്ടിലും പറമ്പിലുമൊക്കെയുള്ള പൂക്കളൊക്കെ വച്ച് അത്തപ്പൂക്കളമിടുക, വീട്ടിലുണ്ടാകുന്ന പച്ചക്കറികള്‍ പറിച്ച് സദ്യയുണ്ടാക്കുക അങ്ങനെയൊക്കെ ഓണം ആഘോഷം ഒട്ടും കുറയ്ക്കാതെ ആഘോഷമാക്കുകയാണ് സാന്ദ്രയും കുടുംബവും.
തങ്കക്കൊലുസു എന്നു പേരിട്ടിരിക്കുന്ന യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്. ഇതുവരെ ഒരുലക്ഷത്തോളം ആളുകള്‍ വിഡിയോ കണ്ടുകഴിഞ്ഞു.
Discussion about this post